കണ്ണൂർ നഗരത്തിൽ ചീട്ടുകളി : നാലു പേർ അറസ്റ്റിൽ

card game

കണ്ണൂർ: നഗരത്തിലെ ചീട്ടുകളി നടത്തിയ നാലു പേർ കുടുങ്ങി.കണ്ണൂർ പൊടിക്കുണ്ടിൽ നിന്ന് പണം വെച്ച്ചീട്ടുകളിക്കയായിരുന്ന നാലു പേരെ ടൌൺ പോലീസ് പിടികൂടി.രാമ തെരുവിലെ ടി.അരവിന്ദൻ (58) പൊടിക്കുണ്ടിലെ സി.പി-ശശിധരൻ (60 ) ആദികടലായിലെ ടി.എം ഇബ്രാഹിം (51) എസ്.മാരിച്ചാമി (28) എന്നിവരെയാണ് പിടികൂടിയത്.ഇവരിൽ നിന്ന് 4470 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലിസ് റെയ്ഡ് നടത്തിയത്.

Share this story