ക്യാമ്പസുകൾ പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവുമാവണം- പി.മുകുന്ദൻ

google news
camp

കടമ്പേരി :പരിസ്ഥിതി സൗഹൃദവും മാലിന്യ മുക്തവുമായ നവകേരളം സൃഷ്ടിക്കാൻ എൻ എസ് എസ് വളണ്ടിയർമാർ രംഗത്തിറങ്ങണമെന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ അഭിപ്രായപ്പെട്ടു. മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കടമ്പേരി ഗവ. യു.പി. സ്കൂളിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ആന്തൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പ്രവീൺ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദ് , കടമ്പേരി യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബി.ടി. ആഷിഖ്, എം .ശശീന്ദ്രൻ , എ. നിഷ, വി.ജയൻ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ എ.കെ.ഉഷ നന്ദി പറഞ്ഞു. കടമ്പേരി യു.പി.സ്കൂൾ കേന്ദ്രീകരിച്ച് വളണ്ടിയർമാരുടെ വിളംബര ജാഥയും ഉണ്ടായിരുന്നു.

Tags