പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി ; ആറു പേർക്കെതിരെ കേസ്

Bus employees clashed at the petrol pump; Case against six people
Bus employees clashed at the petrol pump; Case against six people

പയ്യന്നൂർ :പെട്രോള്‍ പമ്പില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല് നടത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്തു.
പയ്യന്നൂര്‍ പെരുമ്പയിലാണ് സംഭവം.സമയ ക്രമത്തെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

രണ്ടു ബസുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ് എടുക്കുന്നത്. ഇതേ ചൊല്ലി തളിപ്പറമ്പില്‍ വെച്ച് ഇരു സംഘങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പെട്രോള്‍ പമ്പിലെ കൂട്ടത്തല്ലെന്നാണ് സൂചന.

Tags