മൂത്തേടത്തെ കുപ്പിക്കട്ടകൾക്ക് ജില്ലാ ഭരണകൂടത്തിൻ്റെ അംഗീകാരം

google news
bottle

തളിപ്പറമ്പ: പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിന് വേറിട്ട മാതൃക സൃഷ്ടിച്ച  മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം
യൂണിറ്റിന് ജില്ലാ ഭരണകൂടത്തിൻ്റെ ആദരവ്.

 വീടുകളിലും പരിസര പ്രദേശങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എൻ എസ് എസ് വളണ്ടിയർമാർ ശേഖരിക്കുകയും അവ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളിൽ നിറച്ച് "ഇക്കോ ബ്രിക്കുകൾ " നിർമ്മിക്കുകയായിരുന്നു . തുടർന്ന് വളണ്ടിയർമാർ ഇത്തരം ഇക്കോ ബ്രിക്കുകൾ ഉപയോഗിച്ച് സ്കൂൾ മുറ്റത്തെ മാവിൻ ചുവട്ടിൽ വിശ്രമ ബെഞ്ച് നിർമ്മിക്കുകയും ചെയ്തിരുന്നു.

bottle

   ശനിയാഴ്ച മട്ടന്നൂരിൽ പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിൻ്റെ ഭാഗമായി  ഹരിത കേരള മിഷൻ സംഘടിപ്പിച്ച ഹരിതഭൂമിക 2022 പരിപാടിയിൽ വെച്ച് ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിനുള്ള ഉപഹാരവും  പ്രശംസാ പത്രവും  ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ  കെ. കെ ശൈലജ , എം.എൽ.എ  കൈമാറി. പ്രിൻസിപ്പാൾ കെ.പി.രജിത, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, വളണ്ടിയർമാരായ പി.വി. അമൽരാജ്, സിദ്ധാർത്ഥ് ബാബു, സി. സാഗര സജീവ്, ജെ.കെ. ഗോപിക എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

Tags