പാർട്ടി ഭരിക്കുന്ന ലേബർ വെൽഫെയർ സൊസെറ്റിയിൽ വൻ ക്രമക്കേടെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം
കണ്ണൂർ: ബി.ജെ.പി നിയന്ത്രി ക്കുന്ന പഴയങ്ങാടി ലേബർവെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ചട്ടവിരുദ്ധമായി പ്രവർത്തിച്ചതിനെ ചോദ്യം ചെയ്ത കാരണത്താലാണ് തനിക്കെതിരെ കള്ളക്കേസ് നൽകിയെന്ന് ആരോപിച്ചു .ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗമായ മണിയമ്പാറ ബാലകൃഷ്ണൻ (66) രംഗത്തുവന്നു.
ക്രമക്കേടുകൾ ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ വനിതയായ സെക്രട്ടറി കള്ള കേസ് കൊടുത്തത്. ഈ കാര്യം പാർട്ടി ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ല കഴിഞ്ഞ കാലങ്ങളിൽ വായ്പ അനുവദിക്കുന്നതിൽ കോടികളുടെ ക്രമക്കേടുകൾ സൊസെറ്റിയിൽ നടന്നിട്ടുണ്ട് മാനദണ്ഡമില്ലാതെ ദൂരപരിധി മറികടന്നാണ് സെക്രട്ടറി വായ്പ അനുവദിച്ചത്. ബിനാമി പേരിലും ലോൺ തിരിമറി നടന്നിട്ടുണ്ട്. ഡയറക്ടർമാരെ നോക്കുകുത്തിയാക്കി തന്നിഷ്ടം പോലെ ഭരണം നടത്തുകയാണ് സെക്രട്ടറി.
ഈ കാര്യം പാർട്ടിയിലെ വിവിധ വേദികളിൽ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ല. ഇങ്ങനെയാണ് നിലപാടെങ്കിൽ 18 വയസ് മുതൽ ആർ.എസ്.എസുകാരനായ താൻ ബി.ജെ.പി ജില്ലാ നേതൃത്വത്തിൽ നിന്നും രാജിവയ്ക്കുമെന്ന് ബാലകൃഷ്ണൻ പറഞ്ഞു. താൻ ആരോപണം ഉന്നയിക്കുന്നതിലാണ് കൈയ്യേറ്റം ചെയ്തു വെന്ന് ആരോപിച്ച് വനിതാ സെക്രട്ടറി പൊലീസിൽ കള പരാതി നൽകിയതെന്നും ഡയരക്ടറായ മണിയമ്പാറ ബാലകൃഷ്ണൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു.
18 വർഷമായി സെക്രട്ടറി ഞാനാണ് എന്നിൽ കൂടി മാത്രമേ എല്ലാം പാടുള്ളൂ എന്ന നിലപാടാണ് സെക്രട്ടറിയുടേതെന്നും ചില ഡയരക്ടർമാരും പ്രസിഡണ്ടും വഞ്ചനാപരമായി കൂട്ടു ചേർന്ന് തെറ്റായി പ്രവർത്തിക്കയാണെന്നും ബി ജെ പി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ബാലകൃഷ്ണൻ പറഞ്ഞു.