ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതി രാജാവ് മുഖ്യമന്ത്രി : എന്‍ ഹരിദാസ്

google news
aaaa


കണ്ണൂര്‍: സര്‍വ്വ മേഖലയിലും അഴിമതിയും കടുംകാര്യസ്ഥിതിയും ലഹരി മാഫിയയും ക്രിമിനലുകളും കേരളത്തില്‍ കൊടികുത്ത് വാഴുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍.ഹരിദാസ് പറഞ്ഞു. ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കാള്‍ടെക്‌സില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ വിജയന്‍ വട്ടിപ്രം അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് വി പി സുരേന്ദ്രന്‍ മാസ്റ്റര്‍, ദേശീയ കൗണ്‍സില്‍ അംഗം പി കെ വേലായുധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ഒബിസി മാര്‍ച്ച് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം അനീഷ് കുമാര്‍ സ്വാഗതവും  ജില്ലാ ജനറല്‍ സെക്രട്ടറി അജയ് മുരളി നന്ദിയും രേഖപ്പെടുത്തി

Tags