ടെക്നോപാര്‍ക്കില്‍ ബെക്കന്‍ പ്രോട്ടോക്കോള്‍ സെമിനാര്‍ ബുധനാഴ്ച

Beacon Protocol Seminar Wednesday at Technopark
Beacon Protocol Seminar Wednesday at Technopark


തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്കോം ഫയ: 80 ന്‍റെ നേതൃത്വത്തില്‍ ബെക്കന്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട സെമിനാര്‍ ബുധനാഴ്ച സംഘടിപ്പിക്കും. 'ഡീകോഡിംഗ് ബെക്കന്‍: ബില്‍ഡിംഗ് ദി ഇന്‍റര്‍ കണക്ടറ്റ് വേള്‍ഡ് ഓഫ് ടുമോറോ' എന്ന വിഷയത്തിലാണ് സെമിനാര്‍.
 
ഫിഡെ യിലെ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഫൈസ് മുഹമ്മദ് നയിക്കുന്ന സെമിനാര്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നസി 'ലാണ് നടക്കുക. നാസ്കോം ഫയ: 80 സംഘടിപ്പിക്കുന്ന ഓപ്പണ്‍ ടെക് സെമിനാറിന്‍റെ 111-ാം പതിപ്പാണിത്.

ബെക്കന്‍ പ്രോട്ടോക്കോളിന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, സാങ്കേതികത, പ്രായോഗികത തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ച ചെയ്യും.

വികേന്ദ്രീകൃത ഡിജിറ്റല്‍ വാണിജ്യ മേഖലയിലെ ഒരു ഓപ്പണ്‍ പ്രോട്ടോക്കോളാണ് ബെക്കന്‍ പ്രോട്ടോക്കോള്‍. ലൊക്കേഷന്‍ അനുസരിച്ച് പ്രാദേശിക കൊമേഴ്സ് ഇത് സാധ്യമാക്കുന്നു. ഏത് വ്യവസായത്തിനും മേഖലയ്ക്കും വിപണിക്കും അനുസരിച്ച് ഇത് പരിഷ്കരിക്കാം. പരസ്പരം അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിവരങ്ങള്‍ കൈമാറാം. ബെക്കന്‍ പ്രോട്ടോക്കോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഒ.എന്‍.ഡി.സി (ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) യിലാണ്.

Tags