ബൈക്കിടിച്ച് തോട്ടട കരാറിനകം ബേങ്ക് ജീവനക്കാരി മരിച്ചു
accindent death


തലശേരി: ബൈക്കിടിച്ച് വയോധിക മരണമടഞ്ഞു തോട്ടട കരാറിനകം സർവീസ് സഹകരണ ബേങ്കിൻ്റെ കടലായി സായാഹ്ന ശാഖയിലെ സ്വീപ്പർ ജോലിക്കാരിയായ ആദികടലായിലെ കുഴിപ്പള്ളി ഹൗസിൽ കമലയാണ് (68) ബൈക്കിടിച്ച് മരിച്ചത്.

ഇന്ന് പുലർച്ചെ വീട്ടിന്നടുത്ത ലീഡേർസ് കോളേജിന് മുന്നിൽ വെച്ചാണ് കെ.എൽ.13/യു.6878 നമ്പർ ബൈക്കിടിച്ചത് .റോഡിൽ വീണ് കിടന്ന കമലയെ അതു വഴി ഓട്ടോറിക്ഷയിൽ മരംമുറിക്കാൻ പോവുകയായിരുന്ന അനിലും നൗഷാദും ചേർന്ന് അവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കണാരൻ - കല്യാണി ദമ്പതികളുടെ മകളാണ് അവിവാഹിതയായ കമല. സഹോദരങ്ങൾ: ഫൽഗുനൻ പരേതരായ രോഹിണി, ശാന്ത. മൃതദേഹം ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. കണ്ണുർസിറ്റി പൊലിസ് കേസെടുത്തു

Share this story