അ​വി​ണി​ശ്ശേ​രിയിൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ കേ​ന്ദ്ര​ങ്ങ​ളി​ൽ തീ​പി​ടി​ത്തം

google news
The young man's head caught fire while repairing a car in Malappuram

ഒ​ല്ലൂ​ർ : അ​വി​ണി​ശ്ശേ​രി ഏ​ഴു​ക​മ്പ​നി​ക്ക് സ​മീ​പം ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല ക​ത്തി​ന​ശി​ച്ചു. എ​ട​ക്കു​ന്നി കാ​പ്പു​ഴ ര​ഞ്ജി​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ ​ക​ത്തു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ ക​ണ്ട​ത്.

നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന തേ​ക്കു​മ​ര​ങ്ങ​ളും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക​ട്ടി​ൽ, സെ​റ്റി​ക​ൾ, ക​സേ​ര​ക​ൾ, ക​ട്ട​റു​ൾ​പ്പെ​ടെ മെ​ഷി​ന​റി​ക​ൾ എ​ന്നി​വ​യും ഷെ​ഡും പൂ​ർ​ണ​മാ​യി ന​ശി​ച്ചു. ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സ​മീ​പ​ത്തെ പ​റ​മ്പി​ലെ ച​വ​റി​ന് തീ ​പി​ടി​ച്ചി​രു​ന്നു. തൃ​ശൂ​രി​ൽ​നി​ന്നും പു​തു​ക്കാ​ട് നി​ന്നും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Tags