നായ റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

google news
auto driver

മാഹി: റോഡിന് കുറുകെ ചാടിയനായയെരക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്.താഴെചൊക്ലിയിലെഓട്ടോറിക്ഷഡ്രൈവറാണ്.

ഈസ്റ്റ്പള്ളൂര്‍സ്പിന്നിങ്ങ് മില്‍ഡാഡിമുക്കിനടുത്ത് ചൊവ്വാഴ്ച വൈകിട്ട് 6.15ഓടെയാണ് അപകടം.യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. യാത്രക്കാര്‍ രണ്ട് പേരും രക്ഷപ്പെട്ടു. ചൊക്ലി മെഡിക്കല്‍ സെന്ററിലും തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല.

Tags