സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അസാപ് സമ്മര്‍ ക്വസ്റ്റ്

google news
ASAP

അസാപ് കേരള, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അഞ്ച് ദിവസത്തെ സമ്മര്‍ ക്യാമ്പ്  എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ ക്യാമ്പ്. ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റിങ്,  ഗെയിം ഡവലപ്‌മെന്റ്,  റോബോട്ടിക്സ്, ഡിജിറ്റല്‍ ലിറ്ററസി,  മറ്റ് വിനോദ പരിപാടികള്‍ എന്നിവയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മെയ്  20 മുതല്‍ 24 വരെ തലശ്ശേരി മോംസ് ലാപ് ഇന്റര്‍നാഷണല്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ്.  https://connect.asapkerala.gov.in/events/11420 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 9400890982, 8075851148, 7907828369.

Tags