കണ്ണൂരില്‍ ലഹരിമരുന്നുമായി രണ്ടു പേര്‍ പിടിയില്‍
arrested

 കണ്ണൂര്‍: മാരക ലഹരിമരുന്നായ മെത്താംഫിറ്റാമിനുമായി രണ്ടുയുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. തലശേരി തലായി സ്വദേശി ബി.നിഥിന്‍(33) പിണറായി സ്വദേശി പി.വിനഫ്‌സീര്‍(34) എന്നിവരെയാണ് കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് ആന്‍ഡ് നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പിടിയിലായ പ്രതികളില്‍ നിന്നും യഥാക്രമം 0.970 ഗ്രാം മെത്താംഫിറ്റാമിന്‍ എക്‌സൈസ് കണ്ടെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ വി.പി ശ്രീകുമാര്‍, ഇ.സുജിത്ത്, കെ. സരിന്‍രാജ് എന്നിവരും പങ്കെടുത്തു.

Share this story