കണ്ണൂരിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍
arrest

മയ്യില്‍ : പാമ്പുരുത്തിയില്‍ ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാമ്പുരുത്തിയിലെ മാട്ടുമ്മല്‍ അര്‍ഷാദിനെയാ(45)ണ് മയ്യില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് അറസ്റ്റു ചെയ്തത്.

തുടരെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡി.വൈ. എഫ്. ഐ നാറാത്ത് മേഖലാഅധ്യക്ഷന്‍ സഫീറിനെ(28) പാമ്പുരുത്തി റോഡില്‍വെച്ചു രാഷ്ട്രീയ വൈരാഗ്യത്താല്‍ അര്‍ഷാദും ഫുവാസും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Share this story