കണ്ണൂരിൽ ആർകിടെക്റ്റ് അവാർഡ് മെയ് ഏഴിന് മന്ത്രി മുഹമ്മദ് റിയാസ് വിതരണം ചെയ്യും
architectaward

കണ്ണൂർ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സ് നേതൃത്വത്തിൽ മികച്ച ആർക്കിടെക്റ്റ് നിർമ്മാണത്തിന് നൽകുന്ന കേരള സ്‌റ്റേറ്റ് അവാർഡ് ചടങ്ങ് മെയ് 6, 7 തിയ്യതികളിൽ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ കണ്ണൂരിൽ അറിയിച്ചു.

ആറിന്  രാവിലെ 9 ന് ചടങ്ങ് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. സുസ്ഥിര നിർമ്മിതിക്കാണ് ഈ വർഷം പുരസ്കാരം നൽകുന്നത്. 16 വിഭാഗങ്ങളിലായി 60 നിർമ്മിതികളാണ് ഷോർട് ലിസ്റ്റിലുള്ളത്.7 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുരസ്കാര വിതരണം നടത്തും.

സാമൂഹ്യ പ്രതിബന്ധതയുള്ള വസ്തുകല എന്നതാണ് ഈ വർഷത്തെ പ്രധാന തീം.ചടങ്ങിൻ്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തിൻ്റെ സന്ദേശം ജനങ്ങൾക്കിടയിലെത്തിക്കുന്നതിന് കണ്ണൂർ എസ്.എൻ കോളേജിൽ മിയ വാക്കി വനം നട്ടുപിടിപ്പിക്കും.വാർത്താ സമ്മേളനത്തിൽ IIA കേരള ചാപ്റ്റർ ചെയർമാൻ എൽ ഗോപകുമാർ, സുജിത്ത് കുമാർ, സജോ ജോസഫ്, ലിജു ടി.വി, സുധീഷ് പങ്കെടുത്തു.

Share this story