ഇരിക്കൂറിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി
s,.l.

ഇരിക്കൂർ : പട്ടുവം വാണിവിലാസം എഎൽപി സ്കൂളിന്റെയും ഐആർപിസി ഇരിക്കൂർ ലോക്കൽ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി.ഇരിക്കൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ടി.പി ഫാത്തിമ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട്  എ.സി.ഹസീഫ അധ്യക്ഷത വഹിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണം അനിവാര്യമായ സാഹചര്യത്തിലാണ് സ്കൂളുമായി ചേർന്ന് ഐആർപിസി ഇരിക്കൂർ ലോക്കൽഗ്രൂപ്പ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഇരിക്കൂർ പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ കെ.പ്രസാദ് ക്ലാസ് എടുത്തു. ഓരോ വീട്ടിലെ രക്ഷിതാക്കളും ഒന്നിച്ചു നിന്നാൽ മയക്കുമരുന്ന് മാഫിയയെ തളക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
  
സ്കൂൾ ഹെഡ് മാസ്റ്റർ ബാബു,ഐആർപിസി ഇരിക്കുർ ലോക്കൽ ഗ്രൂപ്പ് ചെയർമാൻടി.വി സതീശൻ, കെ.പി ലസിത ടീച്ചർ,പി.പി രാജൻ,പി.കെ ദാമോധരൻ,സി.ഗംഗാധരൻ,കെ.പി.ബിജു,കെ.വി.ശ്രീമതി എന്നിവർ പ്രസംഗിച്ചു. സ്കൂൾ പരിധിയിലെ രക്ഷിതാക്കളും നാട്ടുകാരും ക്ലാസിൽ പങ്കെടുത്തു.

Share this story