അഞ്ചരക്കണ്ടിയിൽ മിനി ലോറി നിയന്ത്രണം വിട്ട് കടകളിൽ പാഞ്ഞ് കയറി : രണ്ടു പേർക്ക് പരുക്ക്
anjarakkandylorryaccident

അഞ്ചരക്കണ്ടി : ചാമ്പാട് മിനി ലോറി നിയന്ത്രണം വിട്ട് കടകളിൽ പാഞ്ഞ് കയറി വൻ അപകടം. അപകടത്തിൽ ഡ്രൈവർക്കും ക്ലിനർക്കും പരുക്കേറ്റു. ശനിയാഴ്ച്ച പുലർച്ചെ 4. 00 മണിഓടെ അഞ്ചരക്കണ്ടി - മമ്പറം റോഡിലെ ചാമ്പാടാണ് അപകടം ഉണ്ടായത്.

തലശേരി ഭാഗത്ത്‌ നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാപിച്ച ബസ്സ് ഷെൽട്ടറിലും, ഗ്രാമോദ്ധാരണ വായനശാലയിലും ഇടിച്ചശേഷമാണ് ലോറി കടകളിലേക്ക് പാഞ്ഞുകയറിയത്.

ബാലൻ്റെ ഉടമസ്ഥതയിലുള്ള ചായക്കടക്കും, സന്തോഷിൻ്റെ സ്റ്റേഷനറിക്കടക്കും, മീൻ മാർക്കറ്റിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.
വടകര സ്വദേശികളായ സുധാകരൻ, നികേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Share this story