യഥാർത്ഥ കമ്യൂണിസ്റ്റുകാരുടെ വോട്ട് ഇത്തവണ യുഡിഎഫിനെന്ന് കെ.സി.വേണുഗോപാൽ

google news
kc venugopl alappuzha udf candidate

ആലപ്പുഴ :യഥാർത്ഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ. വെള്ളക്കിണർ ജംഗ്ഷനിൽ നടന്ന  രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ഒന്നും പറയാൻ ഇല്ലാത്ത  അവസ്ഥയാണ്.  ഇപ്പോൾ ഭരിക്കുന്ന ബിജെപി രാജ്യം ഭിന്നിപ്പിച്ചു ഭരിക്കുകയാണ്. ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു. മണിപ്പൂരിൽ നമ്മൾ ഇത് കണ്ടതാണ്. അതാണ് ബിജെപിയുടെ യഥാർത്ഥ മുഖം.

 ഈ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. ഇത്തവണ എല്ലാ പ്രതികൂല സാഹചര്യങ്ങളും നമ്മൾ മറി കടക്കുമെന്നും കെ സി പറഞ്ഞു . മോദീ ഗവൺമെൻറിനെ താഴെയിറക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും  ഇന്ത്യയിൽ ജനാതിപത്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യമുന്നണി അധികാരത്തിൽ വരണമെന്നും കെ സി പറഞ്ഞു. തന്റെ ഏറ്റവും വലിയ സന്തോഷം ആലപ്പുഴയിൽ എം പി യായി വരിക എന്നുള്ളതാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ എ എം നസീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. 

കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, കെ പി സി സി വിചാർ വിഭാഗം സംസ്ഥാന ചെയർമാൻ  നെടുമുടി ഹരികുമാർ, ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ റീഗോ രാജു,, ആലപ്പി അഷ്‌റഫ്‌, ഉണ്ണികൃഷ്ണൻ, ആലപ്പുഴ മണ്ഡലം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ സി മനോജ്‌ കുമാർ തുടങ്ങിയവർ പങ്കെടുത്തു

kc-venugopl-alappuzha-udf-candidate pracharanam