പ്ര​സ​വം നി​ർ​ത്ത​ൽ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന്​ യു​വ​തി മ​രി​ച്ച സംഭവം ; ആ​ല​പ്പു​ഴ ജില്ല ലീഗൽ സർവിസ്​ അതോറിറ്റി അന്വേഷണം തുടങ്ങി

google news
hjj

ആ​ല​പ്പു​ഴ: ക​ട​പ്പു​റം വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വം നി​ർ​ത്ത​ൽ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന്​ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ആ​ല​പ്പു​ഴ പ​ഴ​വീ​ട് ശ​ര​ത്ത് ഭ​വ​നി​ൽ ആ​ശാ ശ​ര​ത്ത് (31) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം. ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി സ​ബ് ജ​ഡ്ജ് പ്ര​മോ​ദ് മു​ര​ളി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ബി.​ബി​ന്ദു​ഭാ​യി ആ​ശ​യു​ടെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി. ശ​സ്ത്ര​ക്രി​യ​ക്കി​ട​യി​ലെ പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

പൊ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ല. യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ൻ സ​മ​ഗ്ര​അ​ന്വേ​ഷ​ണം വേ​ണം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടി​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ ഗു​രു​ത​ര പി​ഴ​വ് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ തു​ട​ർ​പ​രാ​തി​ക​ൾ ന​ൽ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ എ​ല്ലാ​സേ​വ​ന​വും കു​ടും​ബ​ത്തി​ന് ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ലാ​പ്രോ​സ്‌​കോ​പി​ക് ശ​സ്ത്ര​ക്രി​യ​ക്കി​ടെ​യാ​ണ്​ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​ത്. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു മ​ര​ണം. ശ​സ്ത്ര​ക്രി​യ​ക്കി​ടെ യു​വ​തി​ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്നാ​യി​രു​ന്നു ഡോ​ക്​​ട​ർ​മാ​രു​ടെ വി​ശ​ദീ​ക​ര​ണം.

Tags