ആം ആദ്മി പാര്‍ട്ടി യൂത്ത് വിംഗ് പ്രതിഷേധ യോഗവും ഇഫ്താര്‍ സ്‌നേഹസംഗവും നടത്തി

google news
ആം ആദ്മി പാര്‍ട്ടി യൂത്ത് വിംഗ് നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ നിന്നും

മലപ്പുറം : ആം ആദ്മി പാര്‍ട്ടിയുടെ  യുവജന വിഭാഗമായ എ വൈ ഡ്ബ്ലിയുവി ന്റെ   നേതൃത്വത്തില്‍ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്  'ഇന്ത്യ' മുന്നണിയിലുള്ള പാര്‍ട്ടികളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പെടുത്തി പ്രതിഷേധ യോഗവും സൗഹാര്‍ദ ഇഫ്താര്‍ സ്‌നേഹ സംഗമവും നടത്തി. പ്രതിഷേധയോഗം എ എ പി  ജില്ലാ സെക്രട്ടറി ഷബീര്‍ അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

ഇഫ്താര്‍ സ്‌നേഹ സംഗമം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവ് സത്യന്‍ പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി. അഡ്വ. ടി.വി. ഷബീബ് മലൂഫ് (സിപിഎം) അബ്ദു നെച്ചിതടവന്‍ (സിപിഐ ) മുസ്തഫ (മുസ്ലിം ലീഗ്) മഹബൂബ് (വെല്‍ഫെയര്‍ പാര്‍ട്ടി ) സക്കീര്‍ വള്ളുവമ്പ്രം (എസ്ഡിപിഐ  ), അശ്‌റഫ് ( പിഡിപി) ഉമ്മര്‍ മൂഴിക്കല്‍. ശശി പൂക്കോട്ടൂര്‍. അശ്‌റഫ് ഉണ്ണീന്‍(1921 ചരിത്ര പഠന ഗ്രൂപ്പ്) ഹംസ മുള്ളമ്പാറ. മുസ്തഫ കൊടക്കാടന്‍.ആം ആദ്മി പാര്‍ട്ടി സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്  ദിലീപ് മടപ്പുലശ്ശേരി ജില്ലാ പ്രസിഡന്റ് നാസര്‍ മങ്കട, ട്രെഷറര്‍  അലി , യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷമീറലി മൈത്ര , കോര്‍ഡിനേറ്റര്‍ ആബിദ് നടുത്തൊടി എന്നിവര്‍ പ്രസഗിച്ചു .

Tags