വൈ എം എ ക്ലബ്ബ് സുവർണ ജൂബിലി ആഘോഷം തലശേരിയുടെ ഉത്സവമായി

uytrfghb

തലശ്ശേരി: തലശ്ശേരിയിലെ നിരവധി കലാസ്വാദകർക്ക് കലാകാരൻമാരാകാൻ അവസരം നൽകിയ വൈ എം എ ഓർക്കസ്ട്ര ക്ലബ്ബിൻ്റെ സുവർണ ജൂബിലി ആഘോഷം നാടിൻ്റെ ഉൽസവമായി മാറി. തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ വൈ എം എ ക്ലബ്ബ് സ്ഥാപകൻ ഖാലിദ് വൈ. എം എ അദ്ധ്യക്ഷത വഹിച്ചു. സീനിയർ കലാകരൻ തലശ്ശേരി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.തലശ്ശേരി  നഗരസഭ ചെയർപേഴ്സൺ  കെ.എം.ജമുന റാണി ടീച്ചർ മുഖ്യാതിഥിയായി.

ചന്ദ്രൻ തിരുവങ്ങാട്, ഇ.എം.അഷ്റഫ്, ജോർജ് പീറ്റർ എന്നിവരെ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സ്നേഹോപഹാരംനൽകി അനുമോദിച്ചു. തുടർന്ന് വൈ എം എ  ഓർക്കസ്ട്രയിലെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും  ഗായകന്മാർ പങ്കെടുത്ത ഗാനമേളയും മാഡ് മാക്സ് അവതരിപ്പിച്ച  വനിതകളുടെ മനോഹരമായ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.

സമൂഹ നൻമയെ വിളിച്ചോതുന്ന കലയുടെ ശ്രേണിയിലൂടെകലാകാരന്മാരും കലാപ്രേമികളും നിലവിലെകലുഷിതമായ അന്തരീക്ഷത്തിൽ സമാധാനത്തിൻ്റെയും ശാന്തിയുടെയും സന്തോഷം പകരാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു വൈ എം എ ഓർക്കസ്ട്രയുടെ  ഗോൾഡൻ ജൂബിലി ആഘോഷം.ബി ടി കുഞ്ഞു സ്വാഗതവും നൗഫൽ എൽ ഐ സി  നന്ദിയും പറഞ്ഞു.

Share this story