വിസ്ഡം യൂത്ത് സമ്മേളനം ഞായറാഴ്ച് വളപട്ടണത്ത്
Fri, 24 Jun 2022

കണ്ണൂർ : വിസ്ഡം യൂത്ത് ജില്ലാ യുവജനസമ്മേളനം ഞായറാഴ്ച വളപട്ടണം റിഫ്ത ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് നാസർ സ്വലാഹി ചെറുപുഴ ഉത്ഘാടനം ചെയ്യും.
തിരിച്ചറിവിൻ്റെ യൗവനം എന്ന പ്രമേയം മുൻനിർത്തിയുള്ള പരിപാടിയിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 1000 യുവജന പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് സവാദ് മമ്പറം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യു.കെ.വി.ഷംസുദ്ദീൻ, ഷ യീൽ തയ്യിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.