വെള്ളിക്കീല്‍ വിനോദസഞ്ചാര കേന്ദ്രം പ്രവൃത്തി ഉടന്‍ ആരംഭിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ

mv govindan

വെള്ളിക്കീല്‍ വിനോദ സഞ്ചാര കേന്ദ്രം പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. പദ്ധതി പ്രദേശത്തെ സര്‍വ്വേ ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നതായും വിശദമായ പദ്ധതി റിപ്പോര്‍ട്ട് അതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭ ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. എത്രയും പെട്ടെന്ന് ആവശ്യമായ അനുമതികള്‍ ലഭ്യമാക്കാനും പ്രവൃത്തി ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിലുള്ള സൈക്കിള്‍ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്മെന്റ് തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമായി യാഥാര്‍ഥ്യമാകും.

യോഗത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ വി പ്രേമരാജന്‍ മാസ്റ്റര്‍, കെ പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,  ഓമന മുരളീധരന്‍, ആമിന ടീച്ചര്‍, ജില്ലാ വികസന കമ്മിഷണര്‍ മേഘശ്രീ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ്, ഡി ടി പി സി സെക്രട്ടറി ജിജേഷ്‌കുമാര്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ എന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this story