വളപട്ടണം പുഴയിൽ വീണ മധ്യ വയസ്ക്കനെ തീരദേശ പൊലീസ് രക്ഷിച്ചു
Valapatnam river

വളപട്ടണം: കാൽ വഴുതിഅബദ്ധത്തിൽ പുഴയിൽ വീണയാളെ  അഴീക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി.വളപട്ടണം റയിൽവേ പാലത്തിലൂടെ നടന്നുപോകയിരുന്ന പൊയ്ത്തും കടവ് സ്വദേശി ചന്ദ്രനാണ് (52)  അബദ്ധത്തിൽ പുഴയിൽ വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് കുതിച്ചെത്തിയ അഴീക്കൽ കോസ്റ്റൽ പോലീസ്   ഇയാളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

 വളപട്ടണം ബോട്ട് ജെട്ടിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകുകയും ചെയ്തു. തുടർന്ന്  ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപിച്ചു.  റെസ്ക്യൂ സംഘത്തിൽ  അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ കൃഷ്ണൻ, എ.എസ്.ഐ പുരുഷോത്തമൻ, സി.പി. ഒ പ്രവീൺ
കോസ്റ്റൽ വാർഡന്മാരായഅതുൽ,നിതിൻ,ഫമീസ് ബോട്ട് സ്രാങ്ക് അഭിലാഷ് എന്നിവരുണ്ടായിരുന്നു.

Share this story