വളപട്ടണം റെയല്‍വേ സ്‌റ്റേഷനില്‍ നിന്നും മോഷണം: ആസാം സ്വദേശികള്‍ റിമാന്‍ഡില്‍

court

 തലശേരി: റെയില്‍വേയുടെ ഇരുമ്പ് വസ്തുക്കള്‍ വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍നിന്ന് മോഷ്ടിച്ച മൂന്ന് അസം സ്വദേശികളെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു.  അസം ബാര്‍പെട്ട ജില്ലയിലെ ജഹാറുള്‍ ഇസ്ലാം (18), മുകുള്‍ ഹുസൈന്‍ (30), ഗോപാഗോറയിലെ സൈനുദ്ദീല്‍ ഇസ്ലാം (19) എന്നിവരെയാണ് പിടികൂടിയത്. ഇവരെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയില്‍വേഅറ്റകുറ്റപ്പണിക്കായി സംഭരിച്ചുവച്ച വസ്തുക്കളാണ്  ആസാം സ്വദേശികള്‍ വെള്ളിയാഴ്ച കടത്താന്‍ ശ്രമിച്ചത്. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, എസ്.ഐ. ടി. വിനോദ്, വി.വി. സഞ്ജയ്കുമാര്‍, എം.കെ. സജീവന്‍, രതീഷ്‌കുമാര്‍, മനുപ്രസാദ് എന്നിവര്‍ അടങ്ങിയ സംഘമാണ് കവര്‍ച്ചക്കാരെ പിടികൂടിയത്.

Share this story