വളപട്ടണം കുഞ്ഞി മായൻ ഹാജി സ്മാരക സ്വർണക്കപ്പ് സെവൻസ് ഫുട്ബോൾ മത്സരം 26 ന് തുടങ്ങും

fvcxf

കണ്ണൂർ:നാല് വർഷത്തെ ഇടവേളക്കുശേഷം വളപട്ടണം ടൌൺ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള എ.കെ.കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണ്ണക്കപ്പിനും ഒരു ലക്ഷം രൂപ ഷെർലോൺ  പ്രൈസ് മണിക്കുമുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 26 നു ആരംഭിക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു.

വളപട്ടണം പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുമുള്ള 
28 ടീമുകൾ പങ്കെടുകും.വ്യാഴാഴ്ച്ച വൈകിട്ട് 7.30 ന് കെ.വി.സുമേഷ് എം.എൽ എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്ഥാപക പ്രസിഡന്റ് ടി.ബി.സി മഹ്മൂദ് ഹാജിയെ ആദരിക്കും.

ഘാന,നൈജീരിയ,ഐവറികോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുമായി എത്തുന്ന   വിദേശ കളിക്കാർ ഓരോ ടീമിലും മൂന്ന്‌പേർ വീതം ഉണ്ടാകും. കളികൾ പൂർണമായും നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടത്തപെടുക.സൂപ്പർ സ്റ്റുഡിയോ മലപ്പുറം, റോയൽ ട്രാവൽസ് കോഴിക്കോട്, ലിൻഷ മണ്ണാർകാട് , മെഡി ഗാർഡ് അരീക്കോട്, കെ.ആർ.എസ്.സി. കോഴിക്കോട്, തുടങ്ങിയ ടീമുകൾ മത്സര രംഗത്തിറങ്ങുന്നുണ്ട്.

ഏകദേശം പതിനായിരം പേർക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട് കളിക്കാർക്കും റഫറി മാർക്കും കാണികൾക്കും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാദിവസവും വൈകിട്ട് 7.30 ന് മൽസരം തുടങ്ങും.വാർത്താ സമ്മേളനത്തിൽ ടി.വി അബ്ദുൽ മജീദ് ഹാജി, എളയടത്ത് അശ്റഫ് , സി അബ്ദുർ റഹ്‌മാൻ ഹാജി, കെ നസീർ ഹാജി, എം ബി മുസ്തഫ ഹാജി പങ്കെടുത്തു

Share this story