പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് പയ്യന്നൂരില്‍
VD Satheesan

 പയ്യന്നൂര്‍: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് വിവാദം ദേശീയ മാധ്യമങ്ങള്‍വരെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് ആരോപണത്തിനൊപ്പം പയ്യന്നൂരില്‍ നടന്നുവെന്നു പറയുന്ന കോടികളുടെ ഫണ്ട്തട്ടിപ്പും  നിയമസഭയില്‍ ഒരേസമയം ഉയര്‍ത്തികൊണ്ടുവരാന്‍ പ്രതിപക്ഷ നീക്കം ശക്തമാക്കുന്നു. ഇതിന്റെ  ഭാഗമായി ഇന്ന് കണ്ണൂര്‍ ജില്ലയിലെത്തുന്ന വി.,ഡി സതീശന്‍ ഇതു സംബന്ധിച്ചു വിശദാംശങ്ങള്‍ തന്റെ പയ്യന്നൂര്‍ സന്ദര്‍ശന വേളയില്‍ ശേഖരിക്കുമെന്നാണ് വിവരം.

 പയ്യന്നൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസും സി.പി. എംപ്രവര്‍ത്തകര്‍ വെട്ടിമാറ്റിയ ഗാന്ധി പ്രതിമയും സന്ദര്‍ശിക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് ഇന്ന് പയ്യന്നൂരിലെത്തുന്നത്. പ്രതിപക്ഷ നേതാവ് ഇന്ന് പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സി.പി. എമ്മിനെതിരെ ആഞ്ഞടിക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.ഇതോടെ പയ്യന്നൂര്‍ ഫണ്ട് വിവാദം സി.പി. എമ്മിന്റെ ആഭ്യന്തരകാര്യമെന്നതിലുപരിയായി സംസ്ഥാനവിഷയമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രക്തസാക്ഷി ഫണ്ട് അപഹരിക്കുന്നത് ശവംതിന്നുന്നതിന് തുല്യമാണെന്ന് വിമര്‍ശിച്ചിരുന്നു.

Share this story