തളിപ്പറമ്പ് കുറ്റിക്കോൽ യു പി സ്കൂൾ അധ്യാപകനെ തെരുവുനായകൾ ഓടിച്ചു
dogs

തളിപ്പറമ്പ : കുറ്റിക്കോൽ യു.പി സ്കൂൾ അധ്യാപകനെ തെരുവുനായകൾ ഓടിച്ചു.  സ്കൂൾ പരിസരം തെരുവുനായകളുടെ ആവാസ കേന്ദ്രമായി മാറിയതോടെ  അധ്യാപകരും വിദ്യാർഥികളും തെരുവുനായ അക്രമ ഭീതിയിൽ.

കുറ്റിക്കോൽ എൽ.പി സ്കൂൾ പരിസരത്ത് തെരുവുനായകളുടെ ശല്യം വർധിച്ചതായി പരാതി ഉയരുന്നു. ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് വരികയായിരുന്ന അധ്യാപകനെ തെരുവു നായകൾ കൂട്ടത്തോടെ അക്രമിക്കാനെത്തിയപ്പോൾ അധ്യാപകൻ ഓടി രക്ഷപ്പെടുകയായിരുന്നു. നേരത്തേ സ്കൂൾ പരിസരത്ത് ഉണ്ടായിരുന്ന നായകൾ ക്ലാസ് സമയത്ത് ഉണ്ടാകാറില്ല. ഇപ്പോൾ എല്ലാ സമയത്തും സ്കൂൾ വരാന്തയിലും മൈതാനത്തും നായകൾ കൂടി നിൽക്കുന്നതോടെ വിദ്യാർഥികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. ശുചിമുറിയിലേക്ക് കുട്ടികളെ വിടുമ്പോൾ കൂടെ പോകേണ്ട സ്ഥിതിയാണെന്ന് അധ്യാപിക പറയുന്നു.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന സമയം നായക്കൂട്ടം ഓടിച്ചപ്പോൾ റോഡിലുണ്ടായിരുന്നയാൾ നായകളെ ഓടിച്ച് വീട്ടിലെത്തിക്കുകയായിരുന്നുവെന്ന് വിദ്യാർഥിനി പറയുന്നു. ഇതിനു ശേഷം വീട്ടിൽ നിന്നും ഓട്ടോറിക്ഷയിലാണ് സ്കുളിലേക്ക് വരുന്നതെന്നും ക്ലാസിൽ നിന്നും പുറത്തിറങ്ങാൻ ഭയമാണെന്നുമാണ് വിദ്യാർഥിനി പറയുന്നത് .

Share this story