തളിപ്പറമ്പ് തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രം പൊങ്കാല മഹോത്സവം ജനുവരി 30 ന്

ytfdhjhv

തളിപ്പറമ്പ് : തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം ജനുവരി 30 ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരുവേശി പുടയൂർ ഇല്ലത്ത് ഹരിജയന്തൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് പൊങ്കാല സമർപ്പണം നടത്തുക. പൊങ്കാല സമർപ്പണത്തിനാവശ്യമായ മൺകലവും തവിയും ഉൾപ്പെടെയുള്ള കിറ്റ് മാതൃസമിതിയുടെ നേതൃത്വത്തിൽ 30 ന് രാവിലെ 7.30 ന് വിതരണം ചെയ്യും. 

പൊങ്കാലക്കെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും പ്രസാദ ഊട്ട് ഉണ്ടായിരിക്കും.  29 ന് വൈകുന്നേരം ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യ പൂജയും ഭഗവതി സേവയും നടത്തും. 30 ന് രാവിലെ 9.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരുവേശി പുടയൂർ ഇല്ലത്ത് ഹരിജയന്തൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. തുടർന്ന് മേൽശാന്തി മുല്ലപ്പള്ളി ശങ്കരദാസൻ നമ്പൂതിരി പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമെന്നും വ്രതശുദ്ധിയോടെ എത്തുന്ന 18 വയസു തികഞ്ഞ മുഴുവൻ സ്ത്രീകൾക്കും പൊങ്കാലയിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ രവീന്ദ്രൻ, വി മധുസൂതനൻ, പി നാരായണൻ, പി എം സോമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share this story