വ്യാപാരി വ്യവസായി കണ്ണൂർ ഏരിയാ സമ്മേളനം ജനുവരി 29 ന് ചേംബർ ഹാളിൽ നടക്കും

ytrfdcv

കണ്ണൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയാ സമ്മേളനം ജനുവരി 29 ന് രാവിലെ 10 മണിക്ക് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുപ്പതിലേറെ യുനിറ്റുകളിൽ നിന്നായി 200-ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന ജോയന്റ് സെക്രട്ടി വി.ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് പതാക ഉയർത്തുന്നതോടെ സമ്മേളനം തുടങ്ങും. ഏരിയാ സെക്രട്ടറി സി. മനോഹരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

ഏരിയാ ട്രഷറർ കെ.പി അബ്ദുറഹ്മാൻ വരവ് - ചിലവ് കണക്ക് അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പങ്കജവല്ലി, സംസ്ഥാന കമ്മിറ്റിയംഗം എം.എ ഹമീദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ സഹദേവൻ, ജില്ലാ ജോയന്റ് സെക്രട്ടറ്റ പി.വിജയൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും സമ്മേളനത്തിന് മുന്നോടിയായി 28 ന് വൈകുന്നേരം മൂന്ന് മണിക്ക് ബൈക്ക് റാലിയും 27 ന് വൈകുന്നേം 4 മണിക്ക് പ്രഭാത് ജങ്ഷനിൽ നിന്നും പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കുന്ന വിളംബര ജാഥയും തുടർന്ന് അഞ്ചരയ്ക്ക് ലഹരിക്കെതിരെ ജനകീയ സദസും നടത്തും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ.വി സലീം, സി. മനോഹരൻ ,കെ. രഞ്ജിത്ത്, കെ.കുഞ്ഞു കുഞ്ഞൻ, കെ.പി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

Share this story