വ്യാപാരി ടവർ ജനുവരി 21ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

gxc

കണ്ണൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി, 32,000 സ്ക്വയർ ഫീറ്റിൽ പാറക്കണ്ടിയിൽ പുതുതായി പണികഴിപ്പിച്ച ബഹു നില കെട്ടിടം “വ്യാപാരി ടവർ' ജനുവരി 21ന് ശനിയാഴ്ച രാവിലെ 10.30 മണിക്ക്  മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കണ്ണൂർ  പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദീർഘകാലം സംഘടനയെ നയിച്ച ടി. നസറുദ്ദീന്റെ സ്മരണക്കായി ജില്ലാ കമ്മിറ്റി പണികഴിപ്പിച്ച ടി. നസറുദ്ദീൻ സ്മാരക ഓഡിറ്റോറിയം സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്യും.വ്യാപാരികൾക്കും അവരെ ആശ്രയിച്ചു കഴി യുന്നവർക്കുമായി നടപ്പാക്കുന്ന ആശ്രയ പദ്ധതിയിൽ നിന്നുള ആനുകൂല്യം ചടങ്ങിൽ വിതരണം ചെയ്യും.

ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ക്ഷേമ വികസന പ്രവർത്തന ഫണ്ടിന്റെ ബംബർ നറുക്കെടുപ്പും ചടങ്ങിൽ നടക്കും.ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, മേയർ, അഡ്വക്കറ്റ് ടി.ഒ.മനോഹനൻ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ദേവസ്യ മേച്ചേരി, സി പുനത്തിൽ ബാസിത്, രാജൻ തീയ റേത്ത് , സി സി വർഗീസ്, ഷാജി ജേക്കബ് എന്നിവർ പങ്കെടുത്തു

Share this story