വ്യാപാരിവ്യവസായി ഏകോപനസമിതി : ദേവസ്യാമേച്ചേരി ജില്ലാ പ്രസിഡന്റ്
mecheri

കണ്ണൂര്‍ : തങ്ങളില്‍ ഒരു വ്യാപാരി മരിച്ചാല്‍ കുടുംബത്തിന് 10 ലക്ഷം രൂപ 
സമാശ്വാസം നല്‍കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പദ്ധതിയില്‍ ചേരാന്‍ ആദ്യം 2000 രൂപ അടക്കണം. പിന്നീട് മാസംതോറും 100 രൂപ അടച്ചാല്‍ മതി. 

കരള്‍ കിഡ്‌നി തുടങ്ങിയവയ്ക്ക് ഉണ്ടാവുന്ന രോഗങ്ങള്‍ കാന്‍സര്‍ 
എന്നിവ വന്നാല്‍ രണ്ട് ലക്ഷം രൂപ ചികിത്സാസഹായം നല്‍കും . ബൈപാസ് സര്‍ജറിക്ക് രണ്ട് ലക്ഷം രൂപ സഹായമനുവദിക്കുന്നതാണ് പദ്ധതി.  രണ്ടാമത്തെ വര്‍ഷം ഇവയ്ക്ക്അഞ്ചു ലക്ഷം രൂപ ചികിത്സാ സഹായം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍പറഞ്ഞു.

ഈ പദ്ധതിയില്‍ ചേര്‍ന്ന വ്യാപാരികള്‍ മരിച്ചപ്പോള്‍ മലപ്പുറത്ത് നിലവില്‍ ആറു കോടി രൂപ വരെ നഷ്ടപരിഹാരം കൊടുത്തു കഴിഞ്ഞു. 
ഓരോ അംഗങ്ങള്‍ക്കും കുടുംബത്തിനും പൂര്‍ണ സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം.

പദ്ധതിക്കായി കണ്ണൂരില്‍ തന്നെ ഒരു കോടി രൂപയിലധികം സമാഹരിച്ചുവെന്ന് ജില്ലാ പ്രസിഡന്റ് ദേവസ്യാമേച്ചേരി പറഞ്ഞു.
 വ്യാപാര മേഖലയുടെ നടുവൊടിക്കുന്ന ഓണ്‍ ലൈന്‍ വ്യാപാരത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വ്യാപാരഭവനില്‍ നടന്ന ജില്ലാകൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  
വ്യാപാരികളുടെ തൊഴില്‍ സുരക്ഷിതത്വം സംരക്ഷിക്കാന്‍ വാടക - കുടിയാന്‍ നിയമം സംബന്ധിച്ച് സുരക്ഷ നല്‍കണം. മലയോരത്ത് വന്യമൃഗങ്ങള്‍ ആക്രമിച്ച് ആളുകളെ കൊന്നാല്‍ അനാഥമാകുന്ന കുടുംബങ്ങള്‍ക്ക് തൊഴിലും നഷ്ടപരിഹാരവും നല്‍കണമെന്നും ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 
ജില്ലാകണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സംസ്ഥാന  അധ്യക്ഷന്‍പി.കുഞ്ഞാവു ഹാജി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര എന്നിവര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഭാരവാഹികള്‍: ദേവസ്യാമേച്ചേരി(ജില്ലാ പ്രസി) പി.ബാഷിത്ത്(ജന.സെക്ര) എം.പി തിലകന്‍(ട്രഷ)

Share this story