മാവിലാക്കാവിൽ അടിയുത്സവം സമാപിച്ചു

google news
Mavilakavu adi ulsavam

കണ്ണൂർ: മാവിലക്കാവിൽ വിഷു ഉത്സവത്തിൻ്റെ ഭാഗമായുള്ള അടിയുത്സവം സമാപിച്ചു. ഇന്നലെ വൈകുന്നേരം മൂന്നാം പാലം നിലാഞ്ചിറയിൽ നടന്ന അടിയുത്സവത്തിൽ ആയിരക്കണക്കിനാത്തുകൾ പങ്കെടുത്തു. കൊ വിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടു വർഷമായി ' നടത്താൻ കഴിയാതിരുന്ന അടി ഉത്സവത്തിൽ ഇക്കുറി അടികൈക്കോളൻമാരും അവരെ ചുമലേറ്റുന്ന കുളിച്ചടുത്തവരും ദേശവാസികളും ആവേശത്തോടെ പങ്കെടുത്തു അടിയുത്സവത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് കരിമരുന്ന് പ്രയോഗവുമുണ്ടായിരുന്നു. 

മേടം രണ്ടിന് കച്ചേരിക്കാവിൽ അടിയുത്സവം കഴിഞ്ഞതിന് ശേഷമാണ് മേടം നാലിന് മൂന്നാം പാലം നിലാഞ്ചിറ വയലിൽ അടിയുത്സവം നടക്കുന്നത് ഇതിനായി ഇരുഭാഗത്തും വ്രതശുദ്ധിയോടെ കൈക്കോളൻ മരം അവരെ ചുമലിലേറ്റുന്ന കുളിച്ചടുക്കുന്ന നമ്പ്യാർ സമുദായക്കാരായ യുവാക്കളും അണിനിരന്നു. മൂത്ത കൂർവ്വാട്, ഇളയ കൂർവ്വാട് എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി നടക്കുന്നത്. 

ആവേശം ഒട്ടും ചോരാതെയാണ് കൈക്കോളൻമാർ ആളുകളുടെ ചുമലിൽ കയറി അന്യോന്യം പൊരുതിയത്. ക്ഷേത്ര ഐെ തിഹ്യവുമായി ബന്ധപ്പെട്ടാണ് മാവിലാക്കാവിൽ അടിയുത്സവം നടത്താറുള്ളത് എന്നാൽ നിലാഞ്ചിറയിലെ അടിയുത്സവത്തിൽ ദൈവത്താ റീശ്വരൻ പങ്കെടുക്കാറില്ല. 

കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷമായി നടക്കാതിരുന്ന അടിയുത്സവത്തിൽ പങ്കെടുക്കാൻ ഇത്തവണ ദുര ദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കനാളുകളാണ് ഒഴുകിയെത്തിയത്.

Tags