പയ്യന്നൂർ നഗരസഭയ്ക്ക് സൗന്ദര്യവത്കരിച്ച വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി
moorikkovval gas crematorium payyanur

കണ്ണൂർ: ശ്മശാനങ്ങൾ സംബന്ധിച്ച പതിവ് സങ്കൽ്പങ്ങൾ  പൊളിച്ചെഴുതുകയാണ് പയ്യന്നൂർ നഗരസഭ. നഗരസഭ 61.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മൂരിക്കൊവ്വലിലെ സൗന്ദര്യവത്‌രിച്ച വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി. നഗരസഭ മാലിന്യ സംസ്‌കരണ കേന്ദ്രത്തോട് ചേർന്നുള്ള സ്ഥലത്താണ്  നിർമ്മാണം. പ്രദേശത്തെ പൊതുശ്മശാനം നിലനിർത്തിയാണ് ആധുനിക സംവിധാനങ്ങളോടെ പുതിയ ശ്മശാനം ഒരുക്കിയത്. 

ideal decor taliparamba

28 ലക്ഷം രൂപ ചെലവിൽ സ്റ്റീൽ ഇൻവെസ്റ്റേഴ്‌സ് കേരളയാണ് ഗ്യാസ് ജനറേറ്ററും ഫർണസും ഒരുക്കിയത്. ബാക്കി ചെലവഴിച്ച് പ്രത്യേക കെട്ടിടം, ഇന്റർലോക്ക് ചെയ്ത മുറ്റം, ഷീറ്റ് മേഞ്ഞ മേൽക്കൂര, അനുശോചന യോഗം ചേരാനുള്ള വേദി, ഇരിപ്പിടങ്ങൾ  എന്നിവ ഒരുക്കി. 

പയ്യന്നൂരിലെ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന്  ചുമർചിത്രങ്ങൾ വരച്ച് കെട്ടിടം മനോഹരമാക്കി. സൗന്ദര്യവത്കരിച്ച ശ്മശാനം ജൂലൈയിൽ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൻ കെ വി ലളിത അറിയിച്ചു.

Share this story