തളിപ്പറമ്പ നോർത്ത് ഉപജില്ല കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച തൃച്ചംബരം യു.പി സ്കൂൾ ആഹ്ളാദ പ്രകടനം നടത്തി

thrischambaram up school

തളിപ്പറമ്പ : തളിപ്പറമ്പ നോർത്ത് ഉപജില്ല  കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച തൃച്ചംബരം യു.പി. സ്കൂൾ ആഹ്ളാദ പ്രകടനം നടത്തി .എൽ പി വിഭാഗം റണ്ണേഴ്സ് അപ്പ് , യുപി വിഭാഗം ഓവറോൾ അഞ്ചാം സ്ഥാനം, സംസ്കൃതോത്സവം ഓവറോൾ നാലാം സ്ഥാനം, എൽപി അറബിക് ഓവറോൾ നാലാം സ്ഥാനവും നേടി .

gfcvbn

കൂടാതെ എൽ പി വിഭാഗം സാമൂഹ്യശാസ്ത്ര മേള ഓവറോൾ ഒന്നാം  സ്ഥാനം ,യു.പി വിഭാഗം ഗണിത ശാസ്ത്ര മേള ഓവർ ഓൾ രണ്ടാം സ്ഥാനം,  ഐ ടി മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം , എൽ എസ് എസ് ,യു.എസ്.എസ് പരീഷകളിൽ മികച്ച വിജയം, ന്യൂ മാത്സ് സ്കേളാർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം, സബ്‌ ജില്ലാ തല ഭാസ്കരാചാര്യ സെമിനാറിൽ ഒന്നാം സ്ഥാനം തുടങ്ങിയവയും തൃച്ചംബരം യു.പി സ്കൂളിന് നേടാൻ സാധിച്ചു .

Share this story