തലശേരിയില്‍ വന്‍തീപിടിത്തം: ഹോട്ടല്‍ കത്തിനശിച്ചു
Thalassery fire


തലശേരി : തലശേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുണ്ടായ വന്‍തീപിടിത്തം  ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.  ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അണച്ചു. നഗരഹൃദയത്തിലെ   മണവാട്ടി കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന   മണവാട്ടി കോംപ്‌ളക്‌സില്‍  പ്രവര്‍ത്തിക്കുന്ന കേവിസ് അറേബ്യന്‍ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്.

 ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് ഈ ഹോട്ടല്‍. സമീപമുള്‌ള കെട്ടിടങ്ങളില്‍ തീപടരുന്നതിന് മുന്‍പ് തലശേരിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചതിനാല്‍ വന്‍അപകട ഭീഷണി ഒഴിവായി. ഹോട്ടലിന് സമീപത്തുള്ള മെഡിക്കല്‍ ഷോപ്പിനും തീപടര്‍ന്നിട്ടുണ്ട്. തലശേരിയില്‍ നിന്നും കൂടാതെ പാനൂരില്‍ നിന്നും ഒരു ഫയര്‍ഫോഴ്‌സ് യൂനിറ്റ് കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Share this story