തലശേരി-വടകര ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരുക്കേറ്റു
Thalassery-Vadakara highway

തലശേരി: തലശേരി വടകര ദേശീയപാതയിലെ മുക്കാളിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇന്നലെ  വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്‌റ്റോപ്പ്ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയില്‍ നിയന്ത്രണം വിട്ടു എതിരെ വന്ന മറ്റൊരുലോറിയില്‍ ഇടിക്കുകയായിരുന്നു. 

ലോറി ഡ്രൈവറടക്കം ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കുംബസ് യാത്രക്കാരായ ഇരുപതോളം പേര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവര്‍ തലശേരി,മാഹി, വടകര എന്നിവടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

Share this story