തലശേരി നഗരസഭാ സ്‌റ്റേഡിയം ഉദ്ഘാടനം 19ന്

blkjh

തലശേരി: തലശേരി വി ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് സജ്ജമായി. 19ന് വൈകിട്ട് അഞ്ച് മണിക്ക് കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ കായികപ്രേമികള്‍ക്കായി സ്റ്റേഡിയം തുറന്നുകൊടുക്കുമെന്ന് സംഘടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നവംബര്‍ 19-ന് വിവിധ കായിക മത്സരങ്ങള്‍ നടത്തിയാണ് സ്റ്റേഡിയം തുറന്നു കൊടുക്കുക. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചടങ്ങില്‍ അധ്യക്ഷനാകും. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല. സ്റ്റേഡിയം പവലിയന് അന്തരിച്ച മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേര് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

13.5 കോടി രൂപ ചിലവിലാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. വാര്‍ത്താസമ്മേളനത്തില്‍നഗരഭാധ്യക്ഷ ജമുനാ റാണി ടീച്ചര്‍, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സ്‌പോര്‍ട്‌സ് കൌണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒക്കെ ബിനീഷ്, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഓപറേഷനല്‍ മാനേജര്‍ ആര്‍ പി രാധിക എന്നിവര്‍ പങ്കെടുത്തു.

Share this story