തലശേരി മമ്പറത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടി കത്തിനശിച്ചു
 fire Scooty

തലശേരി: തലശേരിക്കടുത്തെ  മമ്പറത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു. കൂത്തുപറമ്പ്  നൈവേദ്യത്തില്‍ അമലിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്.  ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. അമ്മയെ കാത്ത്  മമ്പറം ടൗണിനടുത്ത് നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടി.

പിന്നീട് സ്റ്റാര്‍ട്ട് ചെയ്തു വണ്ടിയെടുക്കാന്‍ നോക്കുമ്പോഴാണ് സീറ്റിന് സമീപം തീകണ്ടത്.ഉടന്‍ തന്നെ സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സും സംഭവസ്ഥലെത്തി. അമലിന്റെ  അമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടര്‍.അപകടത്തില്‍ പൂര്‍ണമായും സ്‌കൂട്ടര്‍ കത്തിനശിച്ചിട്ടുണ്ട്.

Share this story