തലശേരി ജനറൽ ആശുപത്രി അധികൃതരെ യുവജന പ്രവർത്തകർ ഉപരോധിച്ചു

Thalassery General Hospital authorities


തലശ്ശേരി : തലശേരി ജനറൽ ആശുപത്രി അധികൃതരെ യുവജന സംഘടനാ പ്രവർത്തകർ ഇന്ന് ഉപരോധിച്ചു. ചികിത്സപിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് ഉപരോധം നടത്തിയത്
സൂപ്രണ്ട് ചാർജുള്ള ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ കെ. സന്തോഷിനെയാണ് ഉപരോധിച്ചത് എ ആർ ചിന്മയ്,പി ഇമ്രാൻ, നിമിഷ രഘുനാഥ്, റഷീദ് തലായി,ഷഹബാസ് കയ്യാത്ത്, തസ്ലീം ചേറ്റംകുന്ന് എന്നിവർ നേതൃത്വം നൽകി.

Share this story