സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 16 മുതൽ വയനാട്ടിൽ

asdfg


കൽപ്പറ്റ :19 -ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ജനുവരി 16 , 17 തീയതി കളിൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച് നടത്തപ്പെടും . സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ സൈക്ലിംഗ് അസോ സിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് . മത്സര ങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒബ്സർവരുടെ നിരീക്ഷണത്തിലായി രിക്കും നടത്തപ്പെടുക . 

വയനാട് ജില്ലയിൽ വെച്ച് ആദ്യമായാണ് ഇത്തരത്തിൽ ഒരു മത്സരങ്ങൾ നടത്തപ്പെടുന്നത് . സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 250 ൽ സൈക്കിൾ താരങ്ങൾ പങ്കെടുക്കും . ആൺ പെൺ വിഭാഗങ്ങളിലായി അണ്ടർ 14 , 16 , 18 , 23 വിഭാഗങ്ങളിലും പുരുഷ വനിത വിഭാഗങ്ങളിലുമായാണ് മത്സരം . ഇവിടെ നടക്കുന്ന മത്സരങ്ങളിൽ നിന്നാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ട കേരള ടീമിനെ തെരഞ്ഞെടുക്കുന്നത് . വിവിധ ജില്ലകളിൽ നിന്നുള്ള കായികതാര ങ്ങളും സംസ്ഥാന സ്പോർട്സ് ഹോസ്റ്റലുകളിലെ താരങ്ങളും വയനാട് കായിക താരങ്ങളും നിലവിൽ പെരുന്തട്ടയിലെ നിർദ്ദിഷ്ട ട്രാക്കിൽ പരിശീലനം നടത്തിവരു ന്നുണ്ട് . 

ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നുണ്ട് . എല്ലാ മുന്നൊരുക്കളും പൂർത്തീകരിച്ചതായി സംഘാടക സമിതി അറിയിച്ചു . 
സൈക്ലിംഗ് പ്രചാരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ സൈക്ലിംഗ് അസോ സിയേഷന്റെ നേതൃത്വത്തിൽ പെരുന്തട്ട ഗവ : യു.പി.സ്കൂളിൽ രണ്ട് സൈക്കിളുകൾ നൽകാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട് . 

19 -ാം സംസ്ഥാന സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ജനുവരി 16 ന്  വനം , വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും . 
വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് , സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം . മധു , ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ , സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ടി സതീഷ് കുമാർ , എൻ.സി സാജിദ്പങ്കെടുത്തു

Share this story