ശ്രീനാരായണ ഗുരുവിന്റെ പ്രസക്തി വര്‍ധിച്ചു: എന്‍. ഹരിദാസ്
sl.s;

 കണ്ണൂര്‍:കേരളത്തില്‍ ജാതീയത കൊടികുത്തി വാഴുന്ന കാലത്ത് ജാതി വിവേചനത്തിന് എതിരെ പോരാടിക്കൊണ്ട് അതിനു അറുതി വരുത്തി അധഃകൃതരെ ഉദ്ധരിച്ച കേരളത്തിന്റെ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരുദേവനെന്നും കേരളത്തില്‍ മാത്രമല്ല എങ്ങും എപ്പോഴും ഗുരുദേവന്റെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്ന്  ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍  ഹരിദാസ് പറഞ്ഞു.   

ഒബിസി മോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധി ദിനാചരണത്തില്‍  അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം  ഒബിസി മോര്‍ച്ച  കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം അനീഷ് കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി ടി സി മനോജ്, കര്‍ഷക മോര്‍ച്ച  ജില്ലാ ജനറല്‍ സെക്രട്ടറി സി വി സുധീര്‍ ബാബു, ബിജെപി എടക്കാട്  മണ്ഡലം പ്രസിഡണ്ട് ഷമീര്‍ ബാബു, കതിരൂര്‍ മണ്ഡലം പ്രസിഡണ്ട് രതീശന്‍ പെരുന്താറ്റില്‍, അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അരുണാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this story