ലഹരിമുക്ത കാമ്പസ് ബോധവല്‍ക്കരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

sdfghjkv

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിവരുന്ന പ്രചാരണത്തിന്റെ ഭാഗമായി കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ലഹരി മുക്ത കാമ്പസ് പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജി സുനില്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ബിനോ പട്ടര്‍കളം സിഎംഐ, എസ്‌ഐബി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍  ദീപ്തി ആര്‍, ക്ലസ്റ്റര്‍ ഹെഡ് ശ്രീജിത്ത് പി വി എന്നിവര്‍ പങ്കെടുത്തു.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ഒരു സാമൂഹിക വിപത്തായി മാറുന്നത് തടയാന്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്തുണയുമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിവരുന്നത്.

Share this story