വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യം'. വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം തുടങ്ങി
Tue, 17 Jan 2023

വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യം'. വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം കൽപ്പറ്റ കലക്ട്രേറ്റിൽ തുടങ്ങി. യോഗത്തിന് ശേഷം 11.30 ന് മന്ത്രി മാധ്യമ പ്രവർത്തകരെ കാണും.
യോഗം പ്രഹസനമാണന്ന് ആരോപിച്ച് ബി.ജെ.പി. സർവ്വകക്ഷി യോഗം ബഹിഷ്കരിച്ചു .
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വയനാട്ടിലുണ്ട്.. കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ വീട് സന്ദർശിച്ച ശേഷം കോൺഗ്രസ് നടത്തുന്ന മെഡിക്കൽ കോളേജ് മാർച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്യും . കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ച പിലാക്കാവ് മണിയൻ കുന്നിൽ ആർ.ആർ.ടി. സംഘമെത്തി. മേപ്പാടി ചൂരൽ മലയിലും കടുവയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ.. വനം വകുപ്പ് പരിശോധന തുടങ്ങി.