തലശേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പട്ടൻ നാരായണൻ അന്തരിച്ചു

Pattan Narayanan

തലശ്ശേരി. മുതിർന്ന കോൺഗ്രസ്‌ നേതാവും കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റുമായ മഞ്ഞോടി ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കല്പകയിൽ പട്ടൻ നാരായണൻ (94) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8 മണിക്ക്.കണ്ടിക്കൽ നിദ്രാ തീരത്ത്. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌, തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി ഡയറക്ടർ, തലശ്ശേരി വീവേർസ് ഇൻഡസ്ട്രിയൽ കോ. ഓപ്. സൊസൈറ്റി പ്രസിഡന്റ്‌, തലശ്ശേരി നഗരസഭ അംഗം എന്നീ നിലകളിൽ  പ്രവർത്തിച്ചു.

ഭാര്യ. എ. ശ്രീമതി ( മുൻ നഗരസഭ അംഗം ). മക്കൾ. പ്രമീള (വടകര ), പ്രവീണ (നീലേശ്വരം )പ്രദീപ്‌ പട്ടൻ (സ്റ്റാമ്പ്‌ ടെക്, എറണാകുളം ), പ്രസാദ് പട്ടൻ (ബിസിനസ്, മുംബൈ ), പ്രശാന്ത് പട്ടൻ (ഫോട്ടോഗ്രാഫർ ). മരുമക്കൾ. ടി. വി. ഗോവിന്ദൻ (റിട്ട. ഉദ്യോഗസ്ഥൻ, മദർ ഡയറി, ഡൽഹി ), കെ.ശിവരാമൻ (എസ്റ്റേറ്റ്, വെള്ളരിക്കുണ്ട് ), സിന്ധു, ജയശ്രീ ( മുംബൈ ) ഷീജ.

Share this story