സീനിയർ ബോയ്‌സ്‌ ഹൈജംപിൽ റെക്കൊഡ്‌ നേടിയ ആദിത്ത്‌ പാച്ചേനിയെ എം വി ഗോവിന്ദൻ എംഎൽഎ അനുമോദിച്ചു

uytrfgh

തളിപ്പറമ്പ്‌ : ജില്ലാ റവന്യു സ്‌കൂൾ കായിക മേളയിൽ സീനിയർ ബോയ്‌സ്‌ ഹൈജംപിൽ റെക്കൊഡ്‌ നേടിയ ആദിത്ത്‌ പാച്ചേനിക്ക്‌ സംസ്ഥാന മത്സരത്തിന്‌ മുന്നോടിയായി മികച്ച പരിശീലനത്തിന്‌ സൗകര്യമൊരുക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ. യാതൊരുവിധ മുന്നൊരുക്കങ്ങളോ തുടർച്ചയായ പൂർണമായ അർഥത്തിലുള്ള പരിശീലനമോ ഇല്ലാതെതന്നെ ഉന്നതമായ വിജയത്തിലേക്ക്‌ എത്താൻ ആദിത്തിന്‌ കഴിഞ്ഞു. 

കൃത്യമായ പരിശീലനം ലഭിച്ചാൽ  കായികലോകത്ത്‌ ഫലപ്രദമായ ഉയർച്ചയുണ്ടാവാൻ സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. നല്ലപരിശീലനം നൽകാൻ കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡുക്കേഷൻ തയ്യാറായിട്ടുണ്ട്‌. ഭാവിവാഗ്‌ദാനമായി ആദിത്ത്‌ മാറുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഷൂധരിക്കാതെ ചാടിയാണ്‌ 1.80മീറ്റർ റെക്കൊഡ്‌ ആദിത്ത്‌ നേടിയത്‌. 
 
ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്‌ ആദിത്ത്‌ പാച്ചേനി. സിപിഐ എം ബക്കളം ലോക്കൽ സെക്രട്ടറി കാനൂലിലെ പാച്ചേനി വിനോദിന്റെയും സരിതയുടെയും മകനാണ്‌.  ബാലസംഘം തളിപ്പറമ്പ്‌ ഏരിയാകമ്മിറ്റിയുടെ ഉപഹാരം  എം വി ഗോവിന്ദൻ എംഎൽഎ  ആദിത്തിന്‌ നൽകി. പി അഥീന അധ്യക്ഷയായി. കെ സന്തോഷ്‌, സി അശോക്‌ കുമാർ, പാച്ചേനി വിനോദ്‌, എം കെ ശ്രീരാഗ്‌ എന്നിവർ  സംസാരിച്ചു.

Share this story