സതീശൻ പാച്ചേനി തിരിച്ചടികളിലും ആത്മാർത്ഥത കൈവിടാത്ത നേതാവ് : രാജ്മോഹൻ ഉണ്ണിത്താൻ എം.പി

unnithan

കണ്ണപുരം: രാഷ്ട്രീയ ജീവിതത്തിൽ ഒട്ടേറെ തിരിച്ചടികൾ ഉണ്ടായിട്ടും രാഷ്ട്രീയം ധനാഗമ മാർഗ്ഗമായി കാണാതെ ജീവിതാവസാനം വരെ ത്യാഗവും ആത്മാർത്ഥതയും ഒട്ടും കൈവിടാത്ത നേതാവായിരുന്നു സതീശൻ പാച്ചേനിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. പ്രസ്ഥാനത്തോട് എത്രത്തോളം നീതി പുലർത്താൻ കഴിയുമെന്ന് തന്റെ ജീവിതത്തിലൂടെ മാതൃക കാട്ടിയ അപൂർവ്വം പൊതുപ്രവർത്തകരിൽ പാച്ചേനിയുടെ സ്ഥാനം ഏറെ മുകളിലാണെന്നും അദ്ദേഹത്തിന്റെ അകാല വേർപാടുണ്ടാക്കിയ ശൂന്യത വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സതീശൻ പാച്ചേനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.കെ. വത്സലൻ ,എം.നാരായണൻ, പി.വി. ധനഞ്ജയൻ , പി.ബാലറാം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ  രാജേഷ് പാലങ്ങാട്ട്, കൂനത്തറ മോഹനൻ, ഷാജി കല്ലേൻ, കെ.വി. ഉത്തമൻ, ടി.രമേശൻ , മുൻ മണ്ഡലം പ്രസിഡന്റ് എൻ.ഗോപാലൻ, മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പാറയിൽ രാജൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബേബി ആന്റണി, കൃഷ്ണൻ കട്ടക്കുളം, സതീഷ് കടാങ്കോട്ട്, എം.രാജു , ഗ്രേസി ബോണിഫസ് , സി. അംബ്രോസ്, പി.വി.വേണുഗോപാൽ, പി.ഒ.മുരളീധരൻ , ടി.എസ്. ഡാനിയൽ എന്നിവർ പ്രസംഗിച്ചു.

Share this story