സംഘപരിവാര്‍ ശ്രമിക്കുന്നത് മതപരമായ ധ്രവീകരണമുണ്ടാക്കാന്‍: എന്‍.കെ പ്രേമചന്ദ്രന്‍
ffk

കണ്ണൂര്‍:മതേതര രാജ്യമായ ഇന്ത്യയില്‍ മുസ്ലീം വിരുദ്ധതയുണ്ടെന്ന് പറഞ്ഞ് മതപരമായ ധ്രുവീകരണം ഉണ്ടാക്കാനാണ് ആര്‍.എസ്.എസ്- സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ രാജ്യത്ത് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്  എന്‍.കെ .പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. ആര്‍.എസ്.പി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍    ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കല്‍ അഗസ്തി അദ്ധ്യക്ഷത വഹിച്ചു.ജോണ്‍സണ്‍ പി തോമസ് ,വി.'മോഹനന്‍, എ .ടി .അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.ഉച്ചക്ക് പ്രസീഡിയം തെരഞ്ഞെടുപ്പിന് ശേഷംപ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും അവതരണവും നടന്നു. പുതിയ ജില്ലാഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു.

Share this story