കണ്ണൂര്‍ സിറ്റിയില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച:ഏഴര പവനും പണവും കവര്‍ന്നു
stolen

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ പൂട്ടിയിട്ട വീടിന്റെ വാതില്‍ തുറന്ന് കിടപ്പറയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും  പണവും കവര്‍ന്നു. ചൊവ്വാഴ്ച്ച രാവിലെ  11നും  ഉച്ചയ്ക്ക് 1.30നുമിടെയിലാണ് സംഭവം, കണ്ണൂര്‍ സിറ്റി കോട്ടയ്ക്കു താഴെ സ്വദേശി റൗലാബിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഏഴരപവനും 10000 ്‌രൂപയുമാണ് കവര്‍ന്നത്. സംഭവദിവസം റൗലാബിയും കുടുംബവും വീടുപൂട്ടി പുറത്തുപോയിരുന്നു.  ഈ സമയത്താണ് മോഷണം നടന്നത്. 

 ഉച്ചയ്ക്ക് ഒന്നരയോടെ ഇവര്‍ തിരിച്ചെത്തിവീടുപരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ കണ്ണൂര്‍ സിറ്റി  പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. റൗലാബിയുടെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Share this story