കണ്ണൂരിൽ റബീഉ ശംസ് വെള്ളിയാഴ്ച ആരംഭിക്കും

കണ്ണൂരിൽ റബീഉ ശംസ് വെള്ളിയാഴ്ച ആരംഭിക്കും

കണ്ണൂർ: ജില്ലാ ദാരിമീസ് അസോസിയേഷന്റെ നേതൃത്വത്തിൽ  നടത്തിവരാറുള്ള  ഇ.കെ അബൂബക്കർ മുസ്ലിയാർ അനുസ്മരണവും മൗലീദ് സദസും"റബീഉ ശംസ് "  നവംബർ 25 മുതൽ 27 വരെ തളിപ്പറമ്പ് ബദർ മസ്ജിദ് ദാറുൽ ഫലാഹ് അക്കാദമിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വെള്ളി വൈകിട്ട് നാലിന് കണ്ണൂർ സിറ്റി സയ്യിദ് മുഹമ്മദ് മൗലാ മഖാം സിയാറത്തോടെ ചടങ്ങ് തുടങ്ങും. 26ന് രാവിലെ ഒമ്പത് മുതൽ തളിപ്പറമ്പ് ബദർ മസ്ജിദ് ദാറുൽ ഫലാഹ് അക്കാദമിയിൽ നടക്കുന്ന പണ്ഡിത സംഗമം സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. 

27ന് വൈകിട്ട് അഞ്ചിന് തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളജിന് സമീപമുള്ള ശൈഖുനാ ശംസുൽ ഉലമ നഗരിയിൽ വച്ച് സമാപന സംഗമം  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 

വാർത്താസമ്മേളനത്തിൽ കെ.കെ മുഹമ്മദ് ദാരിമി അരിയിൽ, സിറാജുദ്ദീൻ ദാരിമി കക്കാട്, അബ്ദുൽ ഫത്താഹ് ദാരിമി മണിയൂർ, അയ്യന് ദാരിമി പൂമംഗലം എന്നിവർ  പങ്കെടുത്തു.

Share this story