ആര്‍ വൈ എഫ് പ്രതീകാത്മക ഭിക്ഷാടന സമരം നടത്തി

ugyfgcv

മലപ്പുറം : സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തിലും യുവജന കമ്മീഷന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചതിനെതിരെ ആര്‍ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മലില്‍ ഭിക്ഷാടന സമരം നടത്തി.  ആര്‍ എസ് പി ജില്ലാ  സെക്രട്ടറി അഡ്വ. എ കെ ഷിബു ഉദ്ഘാടനം ചെയ്തു.  ആര്‍ വൈ എഫ് ജില്ലാ സെക്രട്ടറി എ വി സിയാദ്, ജോ. സെക്രട്ടറി ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി നിഷ, പി സുന്ദരന്‍, ഷാജി കുളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി .

Share this story